Dweepdiary Flash: * SYS Kiltan Unit ബ്ളോഗിന്റെ ഉത്ഘാടം ലക്ഷദ്വീപ് സ്റേറ്റ് SSF പ്രസിഡന്റ് സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനി നിര്‍വ്വഹിച്ചു...

SYS ന്റെ ബ്ലോഗ് ഉത്ഘാടനം സഹീര്‍ തങ്ങള്‍ നിര്‍വ്വഹിച്ചു



കില്‍ത്താന്‍ (2.8.13):- കില്‍ത്താന്‍ യൂണിറ്റ് SYS  ന്റെ ബ്ലോഗിന്റെ ഉത്ഘാടനം സയ്യിദ്സഹീര്‍ ഹുസൈന്‍ ജീലാനി, പ്രസിഡന്റ് SSF, ലക്ഷദ്വീപ് സ്റ്റേറ്റ് നിര്‍വ്വഹിച്ചു. കരയിലേക്ക് കപ്പല്‍ കയറാന്‍ വേണ്ടി കടപ്പുറത്ത് എത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകരുടെ നിറ സാന്നിധ്യത്തില്‍ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.SYS കില്‍ത്താന്‍ യൂണിറ്റിന്റെ സെര്‍ക്കുലറും മറ്റ് വിവരങ്ങളും ഇനി മുതല്‍ ഈ സൈറ്റില്‍ ലഭ്യമാകും.

യുവാക്കളെ ബോധവല്‍ക്കരിക്കാന്‍ നേരിട്ടിറങ്ങി



കില്‍ത്താന്‍- പരിശുദ്ധ റമളാനിലെ രാത്രിയില്‍ തട്ടുകട നടത്തി അതിന്റെ മറവില്‍ കാരംബോര്‍ഡ് കളി ഉള്‍പ്പടെയുള്ള പല കളികളും അനാശാസ്യങ്ങളും നടക്കുന്ന പശ്ചാത്തലത്തില്‍ സയ്യിദ് സഹീര്‍ തങ്ങളുടെ നേതൃത്വത്തില്‍ SYS & SSF യുവാക്കളിലേക്ക് നേരിട്ടിറങ്ങി പ്രബോധനം നടത്തി. രാത്രി ബുര്‍ദാ മജ്ലിസ് കഴിഞ്ഞ് 2 മണിയോടെ തങ്ങളുടെ നേതൃത്വത്തില്‍ തട്ടുകടകളിലേക്ക് പോവുകയായിരുന്നു. തങ്ങള്‍ വരുന്ന വിവരമറിഞ്ഞ് പലരും കാരംബോര്‍ഡുകള്‍ നേരത്തെ മറച്ചിരുന്നു. എന്നാലും ഓരോ തട്ടുകടകളിലും ചെന്ന് അവരെ ഈ പണിയില്‍ നിന്ന് പിന്തിരിപ്പിക്കുകയും അവര്‍ക്ക് വേണ്ടി തങ്ങള്‍ പ്രത്യേകം ദുആചെയ്യുകയും ചെയ്തു. ഭൂരിഭാഗം പേരും വിശുദ്ധ റംസാനില്‍ ഇത്തരം പരിപാടികള്‍ നിര്‍ത്തി വെക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പ് കൊടുത്തു.

ബുര്‍ദാ മജ്ലിസും ദുആയും ജനഹൃദയങ്ങളെ ആവേശം കൊള്ളിച്ചു

 
 


കില്‍ത്താന്‍- കവരത്തി ജാമിഅ ഖാസ്മിയ്യ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ബുര്‍ദാ മജ്ലിസും സയ്യിദ് സഹീര്‍ ഹുസാന്‍ ജീലാനി നേതൃത്വം നല്‍കിയ ദുആയും ജനഹൃദയങ്ങളെ ആവേശംകൊള്ളിച്ചു. പരിശുദ്ധ റമളാനിലെ 18-ാം രാവില്‍ നടത്തിയ ബുര്‍ദ ആസ്വദിക്കാന്‍ നിരവധി ആളുകള്‍ എത്തിയിരുന്നു.

റമളാന്‍ പ്രഭാഷണം


 (വൈസ്ചെയര്‍പേഴ്സണ്‍ ആലിമുഹമ്മദ് മാസ്റ്റര്‍ ആശംസാ പ്രസംഗം നടത്തുന്നു)

 (മുഖ്യ പ്രഭാഷകന്‍ മുഹമ്മദ് സഖാഫി അല്‍ ജൗഹരി കൊല്ലം സംസാരിക്കുന്നു)
കില്‍ത്താന്‍ (16/7/13)- SSF കില്‍ത്താന്‍ യൂണിറ്റിന്റെ 9-ാമത് റമളാന്‍ പ്രഭാഷണം ഓമര്‍ശരീഫ് നഗറില്‍ (പഴയ പവ്വര്‍ഹൗസിന്റെ തെക്ക്വശത്ത്) ആരംഭിച്ചു. പരിപാടിക്ക്  ഉബൈദുള്ളാ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ശേഷം മുത്തുകോയ സഖാഫി അധ്യക്ഷ പ്രസംഗം നടത്തി. തുടര്‍ന്ന് ഇ.അബ്ദുള്ളാക്കോയ ബാഖവി പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിച്ചു. ശേഷം അന്‍വര്‍ സഖാഫി മണ്ണാര്‍ക്കാട് , വൈസ്ചെയര്‍പേഴ്സണ്‍ ആലിമുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ പരിപാടിക്ക് ആശംസയര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് മുഖ്യ പ്രഭാഷകന്‍ മുഹമ്മദ് സഖാഫി അല്‍ ജൗഹരി കൊല്ലം സംസാരിച്ചു. 
പ്രഭാഷണ പരിപാടി 24 ന് അവസാനിക്കും. തുടര്‍ന്ന് സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനിയുടെ ബദര്‍ അനുസ്മരണ പ്രഭാഷണവും സ്വലാത്ത് മജ്ലിസും നടക്കുമെന്ന് ഭാരവാഹികള്‍ ദ്വീപ് ഡയറിയോട് പറഞ്ഞു.